പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി പ്രശാന്തിനെയാണ് ഏഴ് വർഷങ്ങൾക്ക് ശേഷം അടൂർ പോലീസ് പിടികൂടിയത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂർ സ്വദേശിനിയായ പെൺകുട്ടി സഹോദരൻ്റ ചികിത്സക്കായി അടൂർ താലൂക്ക് ആശുപത്രിയിൽ കഴിയുമ്പോഴാണ് പ്രശാന്തുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഇയാൾ കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊല്ലത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൈബർ പോലീസിൻ്റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒളിവിൽ പോയ പ്രശാന്ത് പെരുമ്പാവൂരിലെത്തി അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ച് അവർക്കൊപ്പം, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലും തൃശുർ, ഇടുക്കി, അങ്കമാലി എന്നിവിടങ്ങളിലും മാറി മാറി ഒളിവിൽ താമസിച്ച് വരികയായിരുന്നു. കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്ന ആളുടെ തിരിച്ചറിയൽ രേഖകളും വിലാസവും ഉപയോഗിച്ചാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.