മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട പ്രതി മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിൽ
മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ ആയിരുന്നു ബിജീഷ് ചാടിപ്പോയത്.
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട പോക്സോ പ്രതി പിടിയിൽ. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബർ 24നാണ് ബിജീഷ് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ ആയിരുന്നു ബിജീഷ് ചാടിപ്പോയത്. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ ശുചിമുറിയിൽ നിന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിൽ ബിജീഷിനെ ബാംഗ്ലൂരിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...