Pocso Case: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും ശിക്ഷ
Pocso Case Verdict: പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്.
കൊല്ലം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട മലയാലപ്പുഴ ചെങ്ങറ സമരഭൂമിയിൽ വിനീഷ് ഭവനിൽ വിനീഷ് (23) ആണ് കേസിലെ പ്രതി. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്.
പിഴത്തുകയിൽനിന്ന് 25,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു. അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ശുപാർശ ചെയ്തു. 2018-ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലയാലപ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് പത്തനാപുരം പോലീസിന് കൈമാറി. സംഭവസ്ഥലം പത്തനാപുരം സ്റ്റേഷൻ അതിർത്തിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് കൈമാറിയത്.
ALSO READ: രണ്‍ജിത്ത് ശ്രീനിവാസ് കൊലക്കേസ്; വിധി ഇന്ന്, ആലപ്പുഴയില്‍ കനത്ത ജാഗ്രതയിൽ പോലീസ്
പത്തനാപുരം എസ്.ഐ. സതീഷ്‌കുമാർ ആരംഭിച്ച അന്വേഷണം ഇൻസ്പെക്ടർ വി.സജികുമാറാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജിത്ത് ഹാജരായി. ശിശുക്ഷേമസമിതിയിൽ നിന്നുള്ള അഭിഭാഷക അർച്ചന പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.