തിരുവനന്തപുരം: 15 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 86 വർഷം കഠിന തടവും, 2 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു. മാങ്കോട് സ്വദേശി സിദ്ദിഖിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. പീഡന വിവരം മറച്ചുവച്ച രണ്ടാം പ്രതിയായ മറ്റൊരു അധ്യാപകൻ മുഹമ്മദ് ഷമീറിന് ആറുമാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എംപി ഷിബുവാണ് ശിക്ഷവിധിച്ചത്. 2023 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികൾക്കെതിരെ 5 കുട്ടികളാണ് നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ വിചാരണ തുടങ്ങിയപ്പോള്‍ ഒരു കുട്ടി മൊഴിയിൽ ഉറച്ചു നിൽക്കുകയും ബാക്കി നാല് പേർ മൊഴി മാറ്റുകയുമായിരുന്നു. ഇതോടെ കേസിൽ പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. കേസിൽ നിന്നും രക്ഷപ്പെടാനായി പ്രതി വ്യാജ ചികിത്സ രേഖകള്‍ ഹാജരാക്കിയതായും പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.