തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. കഠിനംകുളം സ്വദേശി മനു മാധവിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പെൺകുട്ടിയെ വീട്ടിൽ കാണാതയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ ബന്ധുക്കൾ തന്നെ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയോട് പ്രണയം നടിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിയുടെ അകന്ന ബന്ധുവാണ് പതിനാറുകാരിയായ പെൺകുട്ടി. 32 കാരനായ പ്രതി മോട്ടോർ ബൈക്കിൽ കയറ്റി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി രണ്ടു മണിക്ക് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പെോലീസിൽ പരാതി നൽകി. മിസ്സിംഗിന് കേസെടുത്ത പെോലീസ് അന്വേഷണം നടത്തുന്നതിനിടെ ബന്ധുക്കൾ തന്നെ പെൺകുട്ടിയെ കണ്ടെത്തി പോലീസിൽ ഹാജരാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്.


Also Read: Murder: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു, രണ്ടുപേർക്ക് പരിക്ക്


പ്രതി പ്രണയം നടിച്ച് രാത്രി കാലങ്ങളിൽ വീട്ടിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


അനക്കം കണ്ട് ബാ​ഗേജ് തുറന്ന കസ്റ്റംസ് ഞെട്ടി; പെട്ടിക്കുള്ളിൽ കണ്ടത് ചില്ലറക്കാരെയല്ല


ചെന്നൈ: തായ്ലൻഡിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ചെന്നൈ സ്വദേശിയുടെ ബാ​ഗേജ് പരിശോധിച്ച കസ്റ്റംസ് ഞെട്ടി. തായ് എയര്‍വേയ്സ് വിമാനത്തില്‍ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കാണുന്നത്. മുഹമ്മദ് ഷക്കീൽ എന്ന തമിഴ്നാട് രാമനാഥപുരം സ്വദേശിയുടെ ല​ഗേജ് ആയിരുന്നു അത്. പാഴ്സൽ അനങ്ങുന്നത് കണ്ടാണ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. ആദ്യ പെട്ടി തുറന്നപ്പോൾ അതിൽ നിന്നും പുറത്ത് ചാടിയത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങായിരുന്നു. ചോക്ലേറ്റുകൾ നിറച്ച ഒരു പെട്ടിയിലായിരുന്നു കുരങ്ങിനെ അടച്ചിരുന്നത്.


തുടർന്ന് അടുത്ത ല​ഗേജുകൾ പരിശോധിച്ച കസ്റ്റംസ് ഉദ്യോ​ഗസ്ഥർ കണ്ടത് 15 രാജവെമ്പാലകൾ, അഞ്ച് പെരുമ്പാമ്പ്, രണ്ട് അൾഡാബ്ര ആമകൾ എന്നിവയാണ്. തായ്‍ലൻഡിൽ ഈ മൃ​ഗങ്ങലെ കൈവശം വയ്ക്കുന്നതും വ്യാപാരം നടത്തുന്നതും അൻുവദനീയമാണ്. എന്നാൽ ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. അതിനാൽ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. എന്തിനാണ് ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.