Poco Case: പോക്സോ കേസിലെ 11 കാരിയെ തട്ടിക്കൊണ്ട് പോയി;ആറ് പേർ പിടിയിൽ
ചെറിയാച്ചൻ ഉൾപ്പടെ ആറ് പേരെ പാലക്കാട് ടൗൺ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ സ്ത്രികളാണ് 2021 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
പാലക്കാട്: പോക്സോ കേസിൽ അതിജീവതയായ 11 കാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ ആറ് പേർ പിടിയിൽ. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവം.കേസിലെ പ്രതി ചെറിയച്ചൻ കുട്ടിയുടെ മാതാപിതാക്കൾ എന്നിവർ ചേർന്നാണ് പെൺക്കുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയത്.
ഇതിൽ ചെറിയാച്ചൻ ഉൾപ്പടെ ആറ് പേരെ പാലക്കാട് ടൗൺ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ സ്ത്രികളാണ് 2021 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഈ മാസം 16 നാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. കേസിൽ പെൺക്കുട്ടിയുടെ മൊഴിമാറ്റാനായി കുട്ടിയെ തട്ടിക്കൊണ്ട് പോയാതായാണ് പോലിസ് പറയുന്നത്.
ALSO READ: House Owner Arrested: മോഷ്ടാവിന്റെ കൊലപാതകം: വീട്ടുടമ അറസ്റ്റിൽ!
മുത്തശ്ശിയുടെ വീട്ടിൽ നിന്ന് പെൺക്കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി ഉപയോഗിച്ച കാറിന്റെ നമ്പർ തുണി ഉപയോഗിച്ച് മറച്ചിരുന്നു, ബൈക്കിന്റെ നമ്പർ വ്യാജവുമാണ്. പെൺക്കുട്ടിയേയും, മാതാപിതാക്കളെയും ഇതുവരെ പോലിസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് സുഹൃത്തുക്കളുടെ പരാതി.
തിരുവനന്തപുരത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് സുഹൃത്തുക്കളുടെ പരാതി. തിരുവനന്തപുരം അഴിമലയിലാണ് സംഭവം നടന്നത്. നരുവാമൂട് സ്വദേശിയായ കിരണെന്ന യുവാവിനെ കാണാനില്ലെന്ന് ചൂണ്ടി കാണിച്ചാണ് സുഹൃത്തുക്കൾ പരാതി നൽകിയത്. പെൺസുഹൃത്തിന്റെ ബന്ധുക്കൾ യുവാവിനെ തട്ടി കൊണ്ട് പോയി എന്നാണ് സുഹൃത്തുക്കൾ പരാതി നൽകിയിരിക്കുന്നത്.
Also Read: Bomb Blast Kannur: നിധിയാണെന്ന് കരുതി തുറന്നത് സ്റ്റീൽ ബോംബ്; പൊട്ടിത്തെറിയിൽ അച്ഛനും മകനും മരിച്ചു
നരുവാമൂട് സ്വദേശിയായ യുവാവ് നാളെ വൈകിട്ടാണ് പെൺസുഹൃത്തിനെ കാണാൻ വിഴിഞ്ഞത് എത്തിയത്. വിഴിഞ്ഞ സ്വദേശിനിയാണ് യുവാവിന്റെ പെൺസുഹൃത്ത്. യുവാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. യുവാവും സുഹൃത്തുക്കളും പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ മൂവരെയും പെൺകുട്ടിയുടെ ബന്ധുക്കൾ കാറിലും ബൈക്കിലുമായി കയറ്റി കൊണ്ട് പോയതായി യുവാവിന്റെ സുഹൃത്തുക്കൾ പറയുന്നുണ്ട്. തുടർന്ന് കിരണിനെ കാണാതെ ആവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...