വയനാട്: മേപ്പാടിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പിതാവും മകനും അറസ്റ്റിൽ.  വടുവൻച്ചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി, ഇയാളുടെ മകനായ നിജാസ് എന്നിവരെയാണ് മേപ്പാടി പോലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബി.കെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായപൂർത്തിയാകാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റിൽ


കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശിയായ യുവാവിനെയാണ് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൽകര പെരുങ്ങടവിളമാരായ മുട്ടം ഗുരുമന്ദിരത്തിന് സമീപം രാഹുൽ ഭവനിൽ ഗോകുലിനെ (24) ആണ് അറസ്റ്റ് ചെയ്തത്.


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ നമ്പർ വാങ്ങിയ ഗോകുൽ വാട്ട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതും ഫോൺ വിളിക്കുന്നതും പതിവായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയും കഴിഞ്ഞ ദിവസം രാവിലെ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്‌ സമീപത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു.


പെൺകുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് അധ്യാപകർ രക്ഷകർത്താക്കളെ അറിയിയിച്ചതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ നാല് മണിയോടെ സ്കൂൾ വിടുന്ന സമയത്ത് കുട്ടി മടങ്ങിയെത്തി. കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന് ഗോകുലിനെക്കുറിച്ച് പോലീസ് വിവരങ്ങൾ മനസിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.