കാസർഗോഡ്: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്നുപേർ പിടിയിലായതായി റിപ്പോർട്ട്. ചിറ്റാരിക്കൽ തയ്യേനിയിലെ സിബിൻ ലൂക്കോസ്, എബിൻ ടോം ജോസഫ്, ജസ്റ്റിൻ ജേക്കബ് എന്നിവരെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബ്രൗൺഷു​ഗറുമായി അസം സ്വദേശികൾ വർക്കലയിൽ പിടിയിൽ!


ഇവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ 60 വയസുള്ള സ്ത്രീകൾ വരെയുള്ള നൂറിലധികം പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിറ്റാരിക്കൽ പോലീസ് മൂവരെയും അറസ്റ്റു ചെയ്‌തത്‌. സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. 


Also Read: ചൊവ്വ വ്യാഴ സംഗമത്തോടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനം!


ഇതിനിടയിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും മാരക മയക്കു മരുന്നുമായി പിടിയിൽ.  മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി.പി. സുഹൈലിനെയാണ് 17.42 ​ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.  ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നടത്തിയ പരിശോധനയിലാണ് നെല്ലിപ്പുഴ ഭാഗത്തുവെച്ച് യുവാവിനെ പിടികൂടിയത്.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.