തിരുവനന്തപുരം : ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തിയ പോലീസ് കോടതിയിൽ വച്ച് വീണ്ടും അറസ്റ്റ് ചെയ്തു. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ എടുത്തതിനെ ചൊല്ലി നെടുമങ്ങാട് കോടതി ഹാളിൽ വെച്ച് അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഇരുവിഭാഗവും നേർക്കുനേർ നിലയുറപ്പിച്ചതോടെ മൂന്ന് മണിക്കൂറോളം കോടതിയും പരിസരവും സംഘർഷഭരിതമായി. 
കസ്റ്റഡിയിൽ എടുത്ത പ്രതിയെ വൈകിട്ട് 6.30ന് മുമ്പ് ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് അന്ത്യശാസനം നൽകിയിരുന്നു. എങ്കിൽ പോലീസ് അതിന് വഴങ്ങിയില്ല. ഇതേതുടർന്ന് 6.45 ഓടെ പ്രത്യേക സിറ്റിങ് നടത്തി പോലീസുകാർക്കെതിരെ കേസ് എടുത്ത ശേഷമാണു കോടതി പിരിഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഷാഡോ പൊലീസ് ഉച്ചകഴിഞ്ഞ് 3.59 -ഓടെയാണ് നെടുമങ്ങാട് കോടതിയിൽ എത്തിയത്. അടിപിടിക്കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിൽ ജാമ്യം നൽകിയ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ക്രൈം 135/24 കേസിലെ ഒന്നാം പ്രതി സായികൃഷ്ണയെ ആണ് നടപടി ക്രമങ്ങൾ പൂർത്തിയാകും മുമ്പ് രണ്ട് പോലീസുകാർ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. ബോണ്ടിൽ ഒപ്പ് വയ്ക്കുന്നതിനായി കോടതിയിൽ നിൽക്കുമ്പോൾ   പിടികൂടിയ പ്രതിയെ ഇടനാഴിയിലൂടെ പോലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. 


ALSO READ : പാഴ്സൽ വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര; തൃശൂരിൽ ആരോഗ്യ വകുപ്പ് കട പൂട്ടിച്ചു


ഇതുതടഞ്ഞ പ്രതിഭാഗം അഭിഭാഷകൻ അലിഫ് കാസിമിനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. പിടിച്ചുതള്ളുന്നതിനിടെ ചുമരിൽ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ അഭിഭാഷകൻ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അഭിഭാഷകർ കൂട്ടത്തോടെ പ്രതിഷേധിച്ച് എത്തിയതോടെ, കോടതി മന്ദിരത്തിന് മുന്നിൽ എ.സി.പിയും ഡിവൈ.എസ്.പിയും അടക്കം വൻ പോലീസ് സംഘവും നിലയുറപ്പിച്ചു. സബ് ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും പോലീസ് വണ്ടികൾ പാഞ്ഞെത്തി. 


വട്ടിയൂർക്കാവ് എസ്.എച്ച്.ഒ പ്രതിയുമായി ഹാജരാകാനായിരുന്നു മജിസ്‌ട്രേറ്റ് സി.അരവിന്ദിന്റെ നിർദേശം. കോടതിയെ അപമാനിച്ചതിലും അഭിഭാഷകനെ മർദിച്ചതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ കോടതി നടപടികൾ ബഹിക്കരിക്കുമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് ഭാഷ്യം.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.