മുംബൈ: നവിമുംബൈയിലെ ഹോട്ടലിൽ വച്ച് കാമുകിയെ കൊലപ്പെടുത്തി‍യ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയത്. സ്വകാര്യ ബാങ്ക് മാനേജരായ സയൺ നിവാസിയായ ആമി എന്ന അമിത് രവീന്ദ്ര കൗർ (35) ആണ് കൊല്ലപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപി സ്വദേശിയായ പ്രതി ഷൊയെബ് ഷെയ്ഖിനെ (24) സാക്കിനാക്കയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഐഡിഎഫ്സി ബാങ്കിന്റെ നവിമുംബൈ ശാഖയുടെ മാനേജർ ആയിരുന്നു അമിത് രവീന്ദ്ര കൗർ. കൊലപാതകം ആസൂത്രണം ചെയ്താണ് യുവതിയുടെ ജന്മദിനത്തിൽ ഷൊയെബ് ഷെയ്ഖ് ഹോട്ടലിൽ മുറിയെടുത്തത്.


കൊലപാതകത്തിന് ശേഷം യുപിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഹൈസ്‌കൂൾ കാലത്ത് പഠനം ഉപേക്ഷിച്ച ഷെയ്ഖ് തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗാരേജിലാണ് ജോലി ചെയ്യുന്നത്.


ALSO READ: പ്രോട്ടീൻ അളവ് വർധിപ്പിക്കാൻ ടോഫു സഹായിക്കും... പനീറും ടോഫുവും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം


കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു സോഷ്യൽ മീഡിയ സൈറ്റിലൂടെ കൗറിനെ പരിചയപ്പെട്ടതായി ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ കൗറിന് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും ഷൊയെബ് ഷെയ്ഖ് പോലീസിനോട് പറഞ്ഞു.


ഹോട്ടലിന്റെ രണ്ടാം നിലയിലെ മുറിയിൽ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് തുർബെ പോലീസ് ഷെയ്ഖിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷെയ്ഖിനെ നവി മുംബൈ പോലീസിന് കൈമാറിയത്. കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.