മലപ്പുറം: പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതിയെ പിടികൂടി പോലീസ്. കഴിഞ്ഞ നവംബര്‍ 23നാണ് കാര്‍ത്തല അമ്പലത്തില്‍ സംഭവം നടന്നത്. സംഭവത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഹബീബുള്ളയാണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാര്‍ത്തല വടക്കുംമുറി അമ്പലത്തില്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വിജയലക്ഷ്മിയെ പുറകില്‍നിന്നായി തുണികൊണ്ട് കഴുത്ത് ഞെരിക്കാന്‍ ശ്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ബോധരഹിതയായ വിജയലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 


പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മാസങ്ങള്‍ക്കിപ്പുറം പോലീസ് പ്രതിയെ പിടികൂടുന്നത്. സംഭവത്തിന് പിന്നില്‍ ബംഗാള്‍ സ്വദേശിയാണെന്നുള്ള സൂചനയിലാണ് സംശയം തോന്നിയവരില്‍നിന്ന് പ്രതിയെ കണ്ടെത്താനായത്. വെസ്റ്റ് ബംഗാളില്‍നിന്നുമാണ് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പോലീസ് വരുന്നതറിഞ്ഞ പ്രതി സ്ഥലത്ത് നിന്നും മുങ്ങിയെങ്കിലും കൊല്‍ക്കത്ത പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്.


പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങളില്‍നിന്നും 2 വളകള്‍ പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ തുടരന്വേഷണം നടത്തി വരികയാണ് പോലീസ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.