തിരുവനന്തപുരം : കടയ്ക്കാവൂരിൽ യുവാവിനെ നടു റോഡിലിട്ട്  വധിക്കാൻ ശ്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ. മണമ്പൂർ പെരുംകുളം മലവിളപ്പൊയ്ക ഫാത്തിമ മൻസിലിൽ താഹ (29),  കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം ജസ്‌ല മൻസിലിൽ ജാസിംഖാൻ( 33), അഴൂർ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ്(33) എന്നിവരാണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ഡിസംബർ 28ന് രാത്രി ഏഴര മണിയോടുകൂടി പെരുംകുളം ജംഗ്ഷന് സമീപം മാരകായുധങ്ങളുമായി കാറിൽ എത്തി പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ നസീർ (40)നെ ഗുരുതരമായി ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ നസീർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്.


ALSO READ : Murder News: തൃശൂരിൽ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്നു; സുഹൃത്ത് അറസ്റ്റിൽ


കേസിലെ മുഖ്യപ്രതിയായ താഹയ്ക്ക് നസീറിനോടുള്ള മുൻവിരോദമാണ് ആക്രമത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമിസംഘം കാറിൽ കയറി രക്ഷപ്പെട്ടത്. കേസിലെ മുഖ്യപ്രതി താഹ കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. മറ്റ് പ്രതികളായ ജാസിംഖാൻ, റിയാസ് എന്നിവർ തിരുവനന്തപുരം സിറ്റി, കൊല്ലം, മൈസൂർ  സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി, ലഹരി കടത്ത് തുടങ്ങിയ  ക്രിമിനൽ കേസുകളിൽ പ്രതികളും അറിയപ്പെടുന്ന ഗുണ്ടകളും ആണ്.


സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരുവനന്തപുരം റൂറൽ എസ്പി ശിൽപയുടെ മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.


കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ് ഐ ദീപു എസ്. എസ്, ജിഎസ്ഐ മാഹിൻ,  എസ്. സി. പി. ഒമാരായ ജ്യോതിഷ്, കുമാർ, ബാലു, അരുൺ, രാകേഷ്,  സിപിഒ സുജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.