കാട്ടാക്കട: വീട്ടിൽ അതിക്രമിച്ചു  കയറി വീട്ടമ്മയെ ആക്രമിക്കുകയും മകനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു പ്രതികളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്‌തു. ബാലരാമപുരം അതിയന്നൂർ തലയിൽ ചിറത്തല വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന ഹരികൃഷ്ണൻ, തമിഴ്നാട്ടുകാരനും അതിയന്നൂർ വേലിക്കോട്ടുകോണം ആലയിൽ ഹൗസിൽ താമസിക്കുന്ന സുധാകരനുമാണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും


ഒന്നാം പ്രതിയായ ഹരികൃഷ്ണന്റെ ഭാര്യയെ മുൻപ് ദേഹോപദ്രവമേൽപിച്ചതിൽ വച്ചുള്ള വിരോധത്തെ തുടർന്നാണ് പ്രതികൾ കാട്ടാക്കട ആമച്ചൽ, കുച്ചപ്പുറം കുന്നിൻ പുറത്ത് വീട്ടിൽ അഭിലാഷിനെ വെട്ടി പരിക്കേല്പിക്കുകയും മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തത്‌.  സംഭവം നടന്നത് ഞായറാഴ്‌ച വെകുന്നേരം 06:45 ഓടെയാണ്. 


Also Read: ശുക്രൻ തുലാം രാശിയിൽ സൃഷ്ടിക്കും മാളവ്യയോഗം; 3 രാശിക്കാർക്ക് ലഭിക്കും സമ്പത്തും പുരോഗതിയും!


ഒന്നാം പ്രതിയായ ഹരികൃഷ്ണൻ വാൾ ഉപയോഗിച്ചു അഭിലാഷിന്റെ തോളിൽ വെട്ടി പരിക്കേൽപ്പിക്കുകയും, രണ്ടാം പ്രതിയായ സുധാകർ കമ്പി വടി കൊണ്ട് വലത് തോളിൽ അടിച്ചു പൊട്ടിക്കുകയുമായിരുന്നുവെന്ന് അഭിലാഷ് പോലീസിൽ കൊടുത്ത മൊഴിയിൽ പറയുന്നുണ്ട്. അഭിലാഷും മാതാവും നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.


വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതി കൈവിലങ്ങുമായി ചാടി; മൂന്നാം ദിവസം പ്രതി പോലീസ് പിടിയിൽ


ആശുപത്രിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. മൂന്ന് ദിവസം മുമ്പ് വൈദ്യ പരിശോധയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ചാടി പോയത്. ചാടി പോയ പ്രതിക്കായി പോലീസ് വ്യാപക പരിശോധന നടത്തി വരികയായിരുന്നു. തുടർന്നാണ് മൂന്നാം ദിവസം പ്രതിയെ പിടികൂടിയത്.വാമനപുരം കളമച്ചൽ സ്വദേശി ദാറുൽസലാം ആണ് പിടിയിലായത്. എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് പിടിയിലായ സലാം. മ്യൂസിയം പൊലീസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതിയാണ് മൂന്ന് ദിവസം മുൻപ് ചാടിപ്പോയത്. ഇയാളെ പിടികൂടാൻ നഗരത്തിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.