ന്യൂ ഡൽഹി:  പിറന്നാൾ ആഘോഷിക്കാൻ നടുറോഡിൽ കാറ് നിർത്തി, കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചതുമായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ദേശീയ തലസ്ഥാന മേഖലയായ (ഡൽഹി എൻസിആർ) ഉത്തർ പ്രദേശിലെ നോയിഡയിലാണ് നടുറോഡിൽ പിറന്നാൾ ആഘോഷിച്ചതിന് നാല് യുവാക്കൾ അറസ്റ്റിലായത്. ഗുരുതര ട്രാഫിക് ലംഘനത്തിന്റെ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടുറോഡിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് നീക്കം. ജൂലൈയിൽ ഒന്ന് ശനിയാഴ്ച രാത്രിയിലാണ് നോയിഡ സെക്ടർ 24 പോലീസ് സ്റ്റേഷൻ പരിധിയിൽ സംഭവം നടക്കുന്നത്. തുടർന്ന് ഞായറാഴ്ച യുവാക്കളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.


ALSO READ : Crime News: പരിശോധനയ്ക്ക് വന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച് പ്രതി


യുവാക്കൾ സഞ്ചരിച്ചിരുന്ന മാരുതി ബ്രെസ്സ കാറും പോലീസ് പിടിച്ചെടുത്തു. ലളിത് ശർമ, ദീപക് പട്ടേൽ, ശേഖർ ചൗധരി, തരുൺ ശർമ്മ എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. നാല് പേർക്ക് 25 വയസിന് താഴെയാണ് പ്രായം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.