ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന വീട്ടിൽ നിന്നു സ്വർണവും പണവും തട്ടിയെടുത്ത കേസിൽ നാല് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ റെയിൽവേ ജീവനക്കാരനായ മൗലാലി ഹബീബുൽ ഷെയ്ഖ് എന്നയാളെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ​ഗോവയിൽ നിന്ന് പിടികൂടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ സ്വദേശികളായ പി.കെ ഹാരിസ്,  അബ്ദുൾ ഹമീദ്, ബി.കെ അബൂട്ടി, ഗോവ സ്വദേശി ഗുരുദ്വാര ഡേവിഡ് ഡയസ് എന്നിവർക്കായാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ഞായറാഴ്‌ച ഉച്ചക്ക് ആലുവ ബാങ്ക് കവലയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണപ്പണിക്കാരൻ സഞ്ജയുടെ വീട്ടിൽ നിന്നാണ് അഞ്ചംഗ സംഘം 50 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നത്. സംഭവത്തിന് ശേഷം പ്രതികൾ മം​ഗളൂരുവിലെത്തി അവിടെ നിന്ന് വഴിപിരിഞ്ഞു. തൊണ്ടിമുതലുമായി  മലയാളികളായ രണ്ട് പേരെ പിടികൂടിയാൽ മാത്രമേ കവർച്ചയുടെ ഗൂഢാലോചന വ്യക്തമാകൂവെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ.


ALSO READ: Petrol Pump Robbery: കോഴിക്കോട് പെട്രോൾ പമ്പിലെ കവര്‍ച്ച; പ്രതി മുൻ ജീവനക്കാരൻ, പിടികൂടി പോലീസ്


കവർച്ചക്ക് മുൻപ് അഞ്ചംഗ സംഘം സഞ്ജയുടെ വീടിന് സമീപം പലവട്ടം ട്രയൽ നടത്തിയിരുന്നുവെന്ന് റൂറൽ എസ്.പി കെ കാർത്തിക് പറഞ്ഞു. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ എൽ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 23 അം​ഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആലുവയിൽ നടന്ന മൂന്ന് വൻ മോഷണങ്ങളിലും പ്രതികളെ പിടിച്ചിരുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.