കണ്ണൂർ: Haridas Murder Case: തലശ്ശേരി ന്യൂമാഹിക്കടുത്ത് CPM പ്രവർത്തകൻ ഹരിദാസ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.  ഏഴുപേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: CPM Worker Murder: കേരളം കലാപഭൂമിയാക്കാൻ ശ്രമം; ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസിന്റെ പരിശീലനം ലഭിച്ച ക്രിമിനലുകളെന്ന് കോടിയേരി ബാലകൃഷ്ണൻ


അറസ്റ്റിലായവരിൽ ബിജെപി കൗൺസിലർ ലിജേഷ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയാണ്.  ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.  ഒപ്പം പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ട് പിടിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.  


മരിച്ച ഹരിദാസ് മത്സ്യത്തൊഴിലാളിയാണ്. ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വീട്ടിനടുത്ത് വച്ചാണ് ഇദ്ദേഹത്തിന് വെട്ടേറ്റത്.  ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപണം.  


Also Read: Viral Video: ട്രയൽ റൂമിൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടോ? വീഡിയോ കണ്ടാല്‍ ഞെട്ടും..! 


ഇതിനിടയിൽ ഹരിദാസന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ  വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു. നൂറിലേറെ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഹരിദാസിന്റെ അന്ത്യകർമ്മങ്ങൾ നടന്നത്. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.