Pakisthan Anti Terrorism Squad ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ചു
വ്യക്തിയോ സംഘടനയോ ഇതുവരെ ആക്രമണത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
പെഷാവാര്‍ : പാകിസ്ഥാൻ ഭീകര വിരുദ്ധ സേനയിലെ ഇൻസ്പെക്ടർ അഞ്ജാതന്റെ വെടിയേറ്റ് മരിച്ചു. ഇൻസ്പെക്ടർ കുഷ്ദിൽ ഖാനാണ് വെടിയേറ്റ് മരിച്ചതെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാകിസ്താനിലെ ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലായിരുന്നു സംഭവം.
ALSO READ: PM MODI: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ ആ കോട്ടയം കാരൻ
ചൈനീസ്(china) വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വയാണ് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച തോക്കേന്തിയ അക്രമി പെഷവാര്‍ സെന്‍ട്രല്‍ ജയിലിന് പുറത്ത് വെച്ച് ഭീകര വിരുദ്ധ സേനാംഗങ്ങള്‍ക്കു നേരെ (കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്മെന്‍റ്-സി.ടി.ഡി) നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരു സേനാംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാകിസ്താന് സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ALSO READ: Muralee Thummarukudy Viral Post: മാറ്റമില്ലാത്ത ഇന്ത്യൻ കോഫീഹൗസും,ചുവന്ന മസാലദോശകളും
വ്യക്തിയോ സംഘടനയോ ഇതുവരെ ആക്രമണത്തിെന്റ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം സംഭവത്തിൽ ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തുമെന്ന് എസ്.പി മുഹമ്മദ് താഹിർ മാധ്യമങ്ങളോട‍് പറഞ്ഞു. പോലീസുകാർ രണ്ട് പേരും രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ്.
അക്രമികളുടെ കയ്യിലുണ്ടായിരുന്നത് എ.കെ 47 തോക്കുകളും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. അക്രമത്തിന്റെ കാരണം ഇതുവരെ പോലീസിന് കണ്ടെത്താനായില്ല. അതിനിടയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പെഷവാറിൽ(pakisthan) പൈപ്പ് ലൈനുകളിൽ പൊട്ടിത്തെറിയുണ്ടായി സംഭവത്തിൽ അതീവ ജാഗ്രതയിലാണ് പോലീസുള്ളത്. കേസിൽ കൂടുതൽ തെളിവുകൾ തേടാനായി പ്രത്യേക അന്വേഷണ സംഘം തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക