പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റൽ ഗാർഡനേയുമാണ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്.
തിരുവനന്തപുരം: തിരുവന്തപുരത്ത് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരേയും കോസ്റ്റൽ ഗാർഡിനേയും മത്സ്യബന്ധന തൊഴിലാളികൾ തട്ടിക്കൊണ്ട് പോയി. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ ഉദ്യോഗസ്ഥരെയാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കകം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്തിലുള പോലീസ് സംഘം ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.
തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റൽ ഗാർഡനേയുമാണ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്.
Read Also: Kochi Metro : കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; എവിടെ യാത്ര ചെയ്താലും 5 രൂപ മാത്രം
മണിക്കൂറുകൾക്കകം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്തിലുള പോലീസ് സംഘം മൂന്ന് പേരേയും മോചിപ്പിക്കുകയും തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരേ പിടികൂടുകയും ചെയ്തു. തട്ടിക്കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥരേയും പിടികൂടിയ മത്സ്യ തൊഴിലാളികളേയും മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ലേല പുരക്ക് സമീപം എത്തിച്ചാണ് കരക്കിറക്കിയത്.
കസ്റ്റഡിയിലെടുത്ത മത്സ്യ തൊഴിലാളികളെ ആറ്റിങ്ങൾ സ്റ്റേഷനിൽ എത്തിച്ച ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ട് പോകുമെന്ന് ഡിവൈഎസ്പി നിയാസ് പറഞ്ഞു. തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവർ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീൻപിടിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടിൽ തുമ്പ കടലിൽ എത്തിയത്.
ട്രോളിംങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനും പോലീസുകാരെ ജോലി തടസപ്പെടുത്തി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതിനുമെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ് സാദ്ധ്യത. സംഭവത്തിൽ പോലീസ് വലിയ ജാഗ്രത പുലർത്തുന്നുണ്ട്. ട്രോളിങ് നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...