കണ്ണൂർ: വിമാനത്തിൽവെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ എ‌യർ ഇന്ത്യ എക്സ്പ്രസ് ക്രൂവും മുംബൈ സ്വദേശിയുമായ പ്രസാദ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മസ്ക്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട വിമാനത്തിനുള്ളിൽ വച്ച് ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. പതിനഞ്ചുകാരന്റെ സ്വകാര്യഭാ​ഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതി. ജൂൺ അഞ്ചിനാണ് സംഭവം നടന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലീസാണ് രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്തത്. അന്വേഷണം തുടരുകയാണെന്നും പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.