പാലക്കാട്: പാലക്കാട് വാണിയമ്പാറയിൽ കഞ്ചാവുമായി അമിതവേഗത്തില്‍ പാഞ്ഞ കാര്‍ പോലീസും നാട്ടുകാരും പിന്തുടര്‍ന്ന് പിടികൂടി. കാര്‍ തടയുന്നതിനായി വാണിയമ്പാറയില്‍ റോഡിനു കുറുകെയിട്ട വടക്കഞ്ചേരി പോലീസിന്റെ വാഹനത്തില്‍ ഇടിച്ചാണ് കഞ്ചാവ് കടത്തുകാരുടെ കാര്‍ നിന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ആലത്തൂര്‍ ഭാഗത്ത് നിന്നാണ് കാർ അമിതവേ​ഗതയിൽ എത്തിയത്. കണ്ണമ്പ്ര കല്ലിങ്കല്‍പ്പാടം വഴി വന്ന കാര്‍ പലയിടങ്ങളിലായി നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവയെല്ലാം മറികടന്ന് അമിതവേ​ഗതയിൽ കാർ പായുകയായിരുന്നു.


കാറിന്റെ വേഗംകണ്ട് ഭയന്ന്, തടയാന്‍ നിന്ന നാട്ടുകാര്‍ ഓടി മാറി. തുടര്‍ന്ന് വാണിയമ്പാറയില്‍ പോലീസ് വാഹനം റോഡിന് കുറുകെയിട്ടാണ് കാർ നിർത്തിച്ചത്. അമിതവേ​ഗതയിൽ എത്തിയ കാർ പോലീസ് വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് എസ്ഐ മോഹന്‍ദാസിന് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.


വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി


വയനാട്: ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി. സംഭവത്തിൽ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ വീട്ടില്‍ നിയാസ് ടി.വി,  ഇട്ടപുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ്.ഇ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 54.39 ഗ്രാം എംഡിഎംഎ പിടികൂടി.


എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റും ടീമും എക്‌സൈസ്  ഇന്റലിജന്‍സ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനയ്ക്കായി കടത്തിയ എംഡിഎംഎയാണ് പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.