ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് (Rape) കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൊടുപുഴ പോക്സോ കോടതിയിലാണ് കുറ്റപത്രം (Charge Sheet) സമർപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെതിരെ ബലാത്സം​ഗം, കൊലപാതകം, പോക്സോ തുടങ്ങി ആറ് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 65 സാക്ഷികളാണുള്ളത്. ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകളും 250 പേരുടെ മൊഴിയും ഉൾപ്പെടുത്തിയാണ് മുന്നൂറിലധികം പേജ് വരുന്ന കുറ്റപത്രം തയ്യാറാക്കിയത്.


ALSO READ: Vandiperiyar rape case: പ്രതി അർ‍ജുന് തെളിവെടുപ്പിനിടെ മർദ്ദനം


അന്വേഷണ ഉദ്യോ​ഗസ്ഥനായ വണ്ടിപ്പെരിയാർ സിഐ സുനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പൊലീസ് (Police) അറിയിച്ചു.


ജൂൺ 30 നാണ് വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ലയത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂലൈ നാലിന് പ്രതിയെ അറസ്റ്റ് ചെയ്തു. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടി മരിച്ചെന്ന് കരുതി പ്രതി അർജുൻ പെൺകുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു.


ALSO READ: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി;പ്രതി അറസ്റ്റിൽ


ആദ്യഘട്ടത്തിൽ ഇതൊരു അപകട മരണമാണെന്നായിരുന്നു പൊലീസിന്റെ നി​ഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് നിർണായകമായത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മൂന്ന് വയസ് മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പ്രതി (Accused) അർജുൻ പൊലീസിന് നൽകിയ മൊഴി.


പ്രതി അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയത്. പ്രതിയായ അർജുൻ ഇപ്പോൾ തൊടുപുഴ ജില്ലാ ജയിലിൽ റിമാൻഡിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.