Karyavattom Campus Skeleton: അസ്ഥികൂടം 39-കാരൻറെ ? കൂടുതൽ അന്വേഷണത്തിന് പോലീസ്
Karyavattom Campus skeleton: കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം. 39 കാരൻ്റെ മേൽവിലാസമുള്ള ഡ്രൈവിംഗ് ലൈസൻസ് അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ചു. കൂടുതൽ പരിശോധനക്ക് ശേഷമായിരിക്കും സ്ഥീരികരണമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നുമാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
വസ്ത്രത്തിന്റെ അംശങ്ങളും തൊപ്പിയും കണ്ണടയും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. സമീപത്ത് നിന്ന് കണ്ടെത്തിയ സ്റ്റൂളും കയറും ഉടൻ പോലീസ് പരിശോധിക്കും. തൂങ്ങി മരണമാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരർ തന്നെയാണ് ആദ്യം അസ്ഥികൂടം കണ്ടത്. തുടർന്ന് കഴക്കൂട്ടം പോലീസും കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. 15 അടി താഴ്ചയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണിത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇങ്ങോട്ടേക്ക് പോകാറില്ല. എന്നാൽ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ ഫയർ ഫോഴ്സ് തിരികെ മടങ്ങി. പിന്നീട് പിറ്റേന്ന് എത്തിയാണ് അസ്ഥികൂടം എടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.