കൊച്ചി: പോലീസുകാ‍‍ർക്ക് പ്രതികളുടെ ക്രൂരമർദ്ദനം. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എസ്ഐ ഉൾപ്പടെയുള്ള പോലീസുകാർക്കാണ് പ്രതികളുടെ മർദ്ദനമേറ്റത്. മോഷണക്കേസ് പ്രതികളാണ് പോലീസുകാരെ മർദ്ദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഷണക്കേസ് പ്രതികളാണ് പോലീസിനെ മർദ്ദിച്ചത്. ഇവരെ വിരലടയാള പരിശോധക്കായി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സമയത്താണ് സംഭവം നടന്നത്. മർദ്ദനത്തിൽ എസ് ഐയ്ക്കും സിപിഒമാരായ രണ്ടുപേർക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എസ്ഐയുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. 


ALSO READ: ഇടുക്കി കമ്പംമെട്ടിൽ കമിതാക്കൾ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി


കുറുപ്പംപടിയിൽ വെച്ച് ആഡംബര കാർ മോഷ്ടിച്ച പ്രതികളാണ് പോലീസിനെ ആക്രമിച്ചത്. കൊണ്ടോട്ടി സ്വദേശി അജിത്, കൊടുങ്ങല്ലൂർ സ്വദേസി തൻവീർ, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ, അങ്കമാലി സ്വദേശി റിയാൻ എന്നിവരാണ് പോലീസുകാരെ മർദ്ദിച്ചത്. മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം വിരലടയാള പരിശോധനയ്ക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ എത്തിച്ചത്. 


മെയ് 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുപ്പംതറ വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന ആഡംബര കാറാണ് പ്രതികൾ മോഷ്ടിച്ചത്. അതേസമയം, പ്രതികളിൽ ഒരാളായ അജിത് പോലീസുകാരെ ആക്രമിച്ചതിന് പിന്നാലെ സ്വന്തം കൈ മുറിക്കുകയും ചെയ്തു. ഇവരെ കോടിതിയിൽ ഹാജരാക്കിയ സമയത്തും അക്രമ സ്വഭാവം കാണിച്ചിരുന്നു. 


മുഖംമൂടി ധരിച്ചെത്തി വയോധികയെ ആക്രമിച്ചു; മരുമകൾ പിടിയിൽ


തിരുവനന്തപുരം: വയോധികയെ മുഖംമൂടി ധരിച്ചെത്തി ആക്രമിച്ച സംഭവത്തിൽ മരുമകൾ പിടിയിൽ. 27കാരിയായ സുകന്യയാണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്. തലയലിൽ ക്ഷീരകർഷകയായ ആറാലുംമൂട് പുന്നക്കണ്ടം വയൽ നികത്തിയ വീട്ടിൽ വാസന്തി (60) ആണ് ആക്രമിക്കപ്പെട്ടത്. വാസന്തിയുടെ മൂന്നു മക്കളിൽ രണ്ടാമനായ രതീഷിന്റെ ഭാര്യയാണ് സുകന്യ. 


റോഡിൽ വച്ച് മുഖംമൂടി ധരിച്ച് എത്തിയ ആൾ വാസന്തിയെ മർദ്ദിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 6 മണിയോടെയാണ് സംഭവമുണ്ടായത്. ക്ഷീരകർഷകയായ വാസന്തി സൊസൈറ്റിയിൽ പാൽ കൊടുത്ത ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് കറുത്ത പാന്റ്‌സും ഷർട്ടുമിട്ട് മുഖം മറച്ചെത്തിയ ആളുടെ ആക്രമണത്തിന് ഇരയായത്. കമ്പിവടി കൊണ്ട് കാലിനും തലയ്ക്കും അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ആക്രമണത്തിന് പിന്നിൽ യുവാവ് ആണെന്ന സംശയം നാട്ടുകാർക്കിടയിലും പോലീസുകാരിലും ഉണ്ടായി.


സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പല യുവാക്കളെയും വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. വാസന്തിയുടെ വീടും പരിസരവും പരിശോധിച്ച പോലീസ് ആക്രമണത്തിന് ഉപയോ​ഗിച്ച കമ്പിവടി സമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നി‍ർണായകമായത്. ഇതോടെ പ്രതി വാസന്തിയുടെ വീട്ടിൽ തന്നെയുള്ള ആളാണെന്ന നി​ഗമനത്തിലേക്ക് പോലീസ് എത്തി. 


ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാസന്തിയെ ശുശ്രൂഷിച്ച ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന മകൻ രതീഷിനെയും സുകന്യയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുകന്യ കുറ്റം സമ്മതിച്ചത്. അമ്മയുടെ വാക്കുകേട്ട്‌ ഭർത്താവ് നിരന്തരം മർദ്ദിക്കുമായിരുന്നു എന്നും ഇതാണ് അമ്മയെ ആക്രമിക്കാൻ കാരണമെന്നും സുകന്യ പോലീസിന് മൊഴി നൽകി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.