ആലപ്പുഴ : മാവേലിക്കരയിൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പൂച്ചക്കൽ ഹണി ട്രാപ്പ് കേസ് പ്രതി റുക്സാന ഭാഗ്യവതി പിടിയിൽ. തൃശൂർ വടക്കാഞ്ചേരിയിൽ നിന്നാണ് ഒളിവിലായിരുന്ന റുക്സാനയെ മാവേലിക്കര പോലീസ് പിടികൂടിയത്. 2023 ഫെബ്രുവരിയിലാണ് റുക്സാനയും ഭർത്താവ് സജീറും സുഹൃത്തും സുധീഷ് ചേർന്ന് മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് 1.20 ലക്ഷം രൂപ തട്ടിയത്. തുടർന്ന് ഇത്രയും നാളായി റുക്സാന ഒളിവിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ നേരത്തെ ഒന്നാം പ്രതിയായ സുധീഷും റുക്സാനയും ഭർത്താവും പിടിയിലായിരുന്നു. ഇരവരെയും മാവേലിക്കര മജിസ്ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മാവേലിക്കരയിലെ തട്ടിപ്പിന് പുറമെ കേരളത്തിലെ മറ്റ് ഇടങ്ങളിലായി നിരവധി തട്ടപ്പ് കേസുകളിലെ പ്രതിയാണ് പിടിയിലായ റുക്സാന.


ALSO READ : അവിടെ ഗൂഗിൾ പേ വർക്കാകുന്നില്ല, ഇവിടെ വന്നു പൈസ വാങ്ങാൻ പറഞ്ഞു; കാശുമായി അയാൾ മുങ്ങി


മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച എസ് ഐ എബി എം.എസ്സ്, എഎസ്ഐ സജുമോൾ.എസ്സ്, സിപിഒ റുക്സർ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിലൊടുവിലാണ് തൃശൂരിൽ നിന്നും റുക്സാന പിടിയിലായത്. പ്രതിയെ മാവേലിക്കര സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയതിന് ശേഷം മാവേലിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.


ആലപ്പുഴ പൂച്ചാക്കലിൽ പ്രമുഖ വ്യവസായി മരിക്കാൻ ഇടയായ ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് റുക്സാന. കേസിൽ റുക്സാനെയും സജീറിനെയും 2022 മാർച്ചിൽ പിടികൂടിയിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടാണ് വ്യവസായിയെ റുക്സാനയും സജീറും സമീപിക്കുന്നത്. വലിയ തുക ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ലയെന്ന് അറിയിച്ച വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കകയായിരുന്നു പ്രതികൾ. 


റുക്സാന ഒറ്റയ്ക്ക് വ്യവസായിയുടെ മുറിയിലേക്ക് ചെല്ലുകയും പിന്നാലെ ഭർത്താവ് സജീർ വന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ റുക്സാനയെ പീഡിപ്പിക്കാൻ ശ്രമിച്ചുയെന്ന് പരാതി നൽകുമെന്നും പ്രതികൾ ഭീഷിണിപ്പെടുത്തി. ഇതെ തുടർന്ന് വ്യവസായുടെ പക്കൽ നിന്നും 100 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും ഇരുവരും തട്ടിയെടുത്തു. ഭീഷിണി വീണ്ടും തുടർന്നതോടെയാണ് മനംനൊന്ത വ്യവസായി ആത്മഹത്യ ചെയ്തത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.