Poojappura Central Prison: ജയിൽ ചാടിയ പ്രതി ഒാട്ടോയിൽ ബസ്റ്റാൻഡിലിറിങ്ങി,ജയിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം
2004-ൽ കേസിൻറെ വിചാരണ വേളയിലും നേരത്തെ പ്രതി ജയിൽ ചാടിയിട്ടുണ്ട്. അന്ന് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ചില സുപ്രധാന വിവരങ്ങൾ. ജയിൽ ചാടിയെത്തിയ പ്രതി ഒാട്ടോ റിക്ഷയിൽ കയറി തൈക്കാട് ആശുപത്രിക്ക് സമീപം ഇറങ്ങിയെന്നാണ് പോലീസിൻറെ കണ്ടെത്തൽ. എന്നാൽ ഇയാൾ എങ്ങോട്ടാണ് പോയതെന്ന് മനസ്സിലായിട്ടില്ല.
ബസ്റ്റാൻഡിലെത്തി തമിഴ്നാട് ബസിന് കയറിയിരിക്കാം എന്നാണ് പോലിസിൻറെ കണ്ടെത്തൽ. തമ്പാനൂരിൽ നിന്നും ട്രെയിൻ കയറിയിരിക്കാം എന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് പോലീസും ജയിൽ വകുപ്പും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ ജയിലിലെ അസി.പ്രിസൺ ഒാഫീസറെ സസ്പെൻഡ് ചെയ്തു.
ജയിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2004-ൽ കേസിൻറെ വിചാരണ വേളയിലും നേരത്തെ പ്രതി ജയിൽ ചാടിയിട്ടുണ്ട്. അന്ന് തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതുവരെയും ഇയാളെക്കുറിച്ച് സൂചനകളില്ല.ജയിലിനോട് ചേർന്നുള്ള അലക്ക് മുറിയിൽ നിന്നുമാണ് ഇയാൾ മുങ്ങിയത്. റോഡിനോട് അടുത്തുള്ള സ്ഥലമാണിത്. അത് കൊണ്ട് തന്നെ സുരക്ഷാ പ്രശ്നങ്ങളും നിരവധിയാണ്.ഇതാണ് പ്രതികൾ രക്ഷപെടാൻ ഉപയോഗിക്കുന്നതും.
കഴിഞ്ഞ 2015-ലാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തിയക്കേസിൽ വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിര്‍ ഹുസൈന്‍. തൂത്തുകുടിയില്‍ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...