മുള്ളൻപന്നിയെ കുരുക്ക് വച്ച് പിടിച്ച് ഇറച്ചിയാക്കി; കുമളിയിൽ 2 പേർ പിടിയിൽ
8 കിലോ മുള്ളൻ പന്നിയുടെ ഇറച്ചിയും ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇടുക്കി : മുള്ളൻപന്നിയെ കുരുക്ക് വച്ച് പിടിച്ച് ഇറച്ചിയാക്കിയ കേസിൽ കുമളിയിൽ 2 പേർ പിടിയിലായി. വണ്ടിപ്പെരിയാർ എസ്റ്റേറ്റിൽ കുമരേശൻ അയ്യപ്പൻ, ഇയാളുടെ ബന്ധുകൂടിയായ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ രതീഷ് രാമൻ എന്നിവരാണ് വനപാലകരുടെ പിടിയിലായത്. വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിലെ തേയില തോട്ടത്തിൽ നിന്നുമാണ് മുള്ളൻ പന്നിയെ ഇവർ കുരുക്ക് വച്ച് പിടിച്ചത്. രതീഷിന്റെ വീട്ടിൽ നിന്ന് 8 കിലോ മുള്ളൻ പന്നിയുടെ ഇറച്ചിയും, ഇറച്ചി സൂക്ഷിച്ച ചെരുവം, കത്തി, മുള്ളൻ പന്നിയെ കൊല്ലാൻ ഉപയോഗിച്ച കുരുക്ക്, എന്നിവ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതികൾ സമാനമായ കുറ്റകൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടിരുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
ALSO READ : ഓറഞ്ചിന്റെ മറവില്‍ 1476 കോടിയുടെ ലഹരി, മലയാളി പിടിയില്‍
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും വനം വകുപ്പ് നടത്തുന്നുണ്ട്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...