പട്‌ന: ബീഹാർ പട്‌ന റെയിൽവേ സ്‌റ്റേഷനിൽ സ്ഥാപിച്ചിരുന്ന ടിവി സ്‌ക്രീനുകളിൽ ഞായറാഴ്ച രാവിലെ  പ്ലേ ചെയ്തത് അശ്ലീല വീഡിയോ. രാവിലെ  9.30-നാണ് സംഭവം.രോഷാകുലരായ യാത്രക്കാർ ഗവൺമെന്റ് റെയിൽവേ പോലീസിനും ആർപിഎഫിനും പരാതി നൽകിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് സ്‌ക്രീനുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടാണ് സ്ക്രീനുകൾ നിർത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾ പ്ലാറ്റ്ഫോമിൽ ഉള്ളപ്പോഴാണ് സംഭവം, റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ തന്റെ സ്‌മാർട്ട്‌ഫോണിൽ സംഭവം റെക്കോർഡ് ചെയ്‌തു സാമൂഹിക മാധ്യമങ്ങളിലും പങ്ക് വെച്ചതോടെ സംഭവം വിവാദമായി.തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ ദത്ത കമ്മ്യൂണിക്കേഷനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ഏജൻസിക്ക് പിഴയും ചുമത്തിയിട്ടുണ്ട്.


റെയിൽവേ സ്‌റ്റേഷനിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ഏജൻസിയുമായുള്ള കരാർ റെയിൽവേ അധികൃതർ അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണം നടത്തുന്നുണ്ടെന്ന് റെയിൽവേ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ പരസ്യങ്ങളാണ് ഇത്തരം സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.