കണ്ണൂർ:  പുന്നോൽ ഹരിദാസിന്റെ കൊലയാളിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച അധ്യാപിക രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപി പ്രവർത്തകരാണെന്ന്  എം വി ജയരാജന്‍. കൂടാതെ ജാമ്യത്തിലിറങ്ങിയ രേഷ്മയെ ബിജെപി മണ്ഡലം സെക്രട്ടറിയാണ് സ്വീകരിച്ചതെന്നും എം വി ജയരാജന്‍ പറഞ്ഞു. രേഷ്മയുടെത് സിപിഎം അനുഭവമുള്ള കുടുംബമാണെന്നുള്ളത് സത്യമില്ലെന്നും എം വി ജയരാജൻ പറഞ്ഞു. രേഷ്മയ്ക്ക് നിയമസഹായം നൽകുന്നത് ബിജെപിയുടെ അഭിഭാഷകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതി ആർഎസ്എസ് നേതാവ് നിജിൽ ദാസിനെ തന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ചതിനെ തുടർന്നാണ് പോലീസ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നിജിൽ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്തായിരുന്നു രേഷ്മയുടെ വീട്.


ALSO READ: ഹരിദാസ് വധക്കേസ്; പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച അധ്യാപികയ്ക്ക് ജാമ്യം


നിജിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായി. വീട് അടിച്ച് തകർത്ത ശേഷം ബോംബേറ് നടത്തുകയായിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വർധിപ്പിച്ചിരുന്നു. ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ നിജിൽ ആണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. രേഷ്‌മയുടെ ഭർത്താവിന്‌ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ എം വി ജയരാജൻ മുമ്ബ് തന്നെ പറഞ്ഞിരുന്നു.


പല വിഷയങ്ങളിലും ആർഎസ്‌എസ്‌ അനുകൂല നിലപാടാണ് രേഷ്മയുടെ ഭർത്താവ്  സ്വീകരിച്ചിരുന്നത്. അണ്ടലൂർക്കാവ്‌ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പാരമ്പര്യ ട്രസ്‌റ്റികളും പാരമ്പര്യേതര ട്രസ്‌റ്റികളും തമ്മിലുള്ള തർക്കം വന്നപ്പോൾ രേഷ്മയുടെ ഭർത്താവ് ആർഎസ്‌എസ്‌ നിലപാടിനൊപ്പമായിരുന്നുവെന്നും കോവിഡ്‌ നിയന്ത്രണത്തിനെതിരെ ആർഎസ്‌എസുകാർ നടത്തിയ സമരങ്ങൾക്കൊപ്പവും നിന്നയാൾ എങ്ങനെയാണ്‌ സിപിഐ എം അനുഭാവി ആവുകയെന്നും എം വി ജയരാജൻ ചോദിച്ചു.


 ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതിൽ ദുരൂഹതയുണ്ട്‌. പ്രതിക്ക്‌ അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്‌ക്ക്‌ അമൃത വിദ്യാലയത്തിൽ ജോലി കിട്ടിയതെങ്ങനെ എന്നീ കാര്യങ്ങൾ പരിശോധിച്ചാൽ ആർഎസ്‌എസ്‌ ബന്ധം വ്യക്തമാകുമെന്നും എം വി ജയരാജൻ പറഞ്ഞു. സിപിഎം പ്രവർത്തകർ ഒരിക്കലും ഹരിദാസിന്റെ കൊലയാളികളെ സംരക്ഷിക്കാൻ കൂട്ടുനിൽക്കില്ലെന്നും എംവി ജയരാജൻ പ്രതികരിച്ചിരുന്നു .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.