വയനാട്: രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ നാല് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഓഫീസിലെ ​ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലാണ് നാല് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരിൽ രാഹുൽ ​ഗാന്ധിയുടെ പിഎയും ഉൾപ്പെട്ടിട്ടുണ്ട്. എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള നടപടിയാണിതെന്ന് ടി സിദ്ദിഖ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

427, 153 വകുപ്പുകൾ പ്രകാരമാണ് നാല് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. ഇവരെ ഇന്ന് തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ കെ എ മുജീബ് കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയുള്ളതായിരുന്നു എസ്പിയുടെ റിപ്പോർട്ട്. ഓഫീസിനുള്ളിൽ തൂക്കിയിട്ടിരുന്ന ​ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്നായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിനുള്ള പ്രധാന തെളിവ് പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു. റിപ്പോർട്ടിനൊപ്പം ഫോട്ടോകളും ഹാജരാക്കിയിരുന്നു. എം പി ഓഫിസിൽ അതിക്രമിച്ച് കയറിയ എസ് എഫ് ഐ പ്രവർത്തകർ ഗാന്ധി ചിത്രം നശിപ്പിച്ചുവെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.