തിരുവനന്തപുരം: തിരുവനന്തപുരം അയിരൂരിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയിരൂർ, കോപ്പിൽ മേഖലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തീരദേശമേഖലകളിലെ നിശാപാർട്ടികളിൽ കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോ​ഗവും വിപണനവും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇടവ പാം റിസോർട്ടിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്.


ALSO READ: തൃശൂരില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് കേസുകളിൽ ഏഴ് യുവാക്കൾ പിടിയിൽ


തമിഴ്നാട് കോയമ്പത്തൂർ ഉക്കടം റോസ് ​ഗാർഡൻ അനക്സിൽ തൻസിൽ (26), തമിഴ്നാട് കോയമ്പത്തൂർ സിം​ഗനല്ലൂർ എസ്ഐഎച്ച്എസ് കോളനിയിൽ സജ്ജീവ് (26), പാലക്കാട് പുതൂർ ചാവടിയൂരിൽ രാജ്കുമാർ (24), തമിഴ്നാട് കോയമ്പത്തൂർ പെരിയനായിക്കൻ പാളയം ഇശ്വരൻ കോവിൽ രം​ഗന​ഗറിൽ അഭിലാഷ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 31.10 ​ഗ്രാം കഞ്ചാവും മദ്യവും പിടികൂടി. വരുംദിവസങ്ങളിൽ കൂടുതൽ റെയ്ഡ് ഉണ്ടാകുമെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അയിരൂർ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.