കൊല്ലം ആര്യങ്കാവിൽ ചന്ദനമരം മുറിച്ച് ഒളിപ്പിച്ചു; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ
രണ്ടാഴ്ച മുൻപ് ചിത്തായിയും മറ്റൊരു റെയിൽവേ ജീവനക്കാരനായ മുരുകനും ചേർന്ന് ചന്ദന മരം മുറിച്ച് സമീപത്തെ പാലത്തിനടിയിൽ ഒളിപ്പിക്കുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം: ചന്ദനമരം മുറിച്ച് ഒളിപ്പിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. ആര്യങ്കാവ് സെക്ഷൻ റെയിൽവേ ട്രാക്ക് മെയ്ന്റനറായ തെങ്കാശി സ്വദേശി ചിത്തായി ആണ് അറസ്റ്റിലായത്. കേസിൽ ഒരു റെയിൽവേ ജീവനക്കാരൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ച മുൻപ് ചിത്തായിയും മറ്റൊരു റെയിൽവേ ജീവനക്കാരനായ മുരുകനും ചേർന്ന് ചന്ദന മരം മുറിച്ച് സമീപത്തെ പാലത്തിനടിയിൽ ഒളിപ്പിക്കുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒളിവിൽ പോയ മുരുകന് വേണ്ടി അന്വേഷണം തുടരുകയാണ്. ആര്യങ്കാവ് കടമാൻ പാറ വന മേഖല സ്വാഭാവിക ചന്ദന തോട്ടം ഉള്ള പ്രദേശമാണ്. ഇവിടെ നിന്നാണ് മരങ്ങൾ മുറിച്ചതെന്നാണ് അനുമാനം. റെയിൽവേ ഉദ്യോഗസ്ഥർക്ക് പുറമേ കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...