22 പാക്കറ്റിൽ ബിസ്കറ്റ്, തുറന്നപ്പോൾ 4 കിലോ കഞ്ചാവ്; ഒറ്റനോട്ടത്തിൽ പോലീസും കുടുങ്ങി
ഒറ്റനോട്ടത്തിൽ ബിസ്ക്കറ്റ് എന്ന് തോന്നിപ്പിക്കുന്ന 22 പാക്കറ്റ് കഞ്ചാവാണ് ജനറൽ കമ്പാർട്ട്മെന്റിന്റെ ലഗേജ് റാക്കിൽ നിന്നും പിടിച്ചെടുത്തത്
പാലക്കാട്: ഓണത്തോടനുബന്ധിച്ച് ആർപിഎഫ് നടത്തിയ പരിശോധനയിൽ ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്സിന്റെ ജനറൽ കോച്ചിൽ നിന്ന് ഉടമസ്ഥൻ ഇല്ലാത്ത രീതിയിൽ ബിസ്ക്കറ്റ് പാക്കറ്റ് എന്ന വ്യാജേന കടത്തിയ 4 കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളുമാണ് സ൦യുക്ത പരിശോധന നടത്തിയത്.
ഒറ്റനോട്ടത്തിൽ ബിസ്ക്കറ്റ് എന്ന് തോന്നിപ്പിക്കുന്ന 22 പാക്കറ്റ് കഞ്ചാവാണ് ജനറൽ കമ്പാർട്ട്മെന്റിന്റെ ലഗേജ് റാക്കിൽ നിന്നും പിടിച്ചെടുത്തത്. ഇത് ആദ്യമായാണ് ബിസ്ക്കറ്റ് പാക്കറ്റുകളിൽ കഞ്ചാവ് പിടികൂടുന്നത്.
6 ബിസ്ക്കറ്റ് കവറുകളിൽ ബിസ്ക്കറ്റ് കവറുകൾ പൊളിച്ച് അതിൽ ബിസ്ക്കറ്റിന്റെ വലിപ്പത്തിൽ കഞ്ചാവ് നിറച്ച്, പായ്ക്ക് ചെയ്തു സ്റ്റാപ്ലറും സെല്ലോടേപ്പും ഉപയോഗിച്ച്, പുറമേയ്ക്ക് ബിസ്ക്കറ്റ് എന്ന് തോന്നുന്ന രീതിയിൽ അടക്കം ചെയ്ത 4 കിലോ കഞ്ചാവാണ് പിടികൂടിയത്.
മറ്റൊരു കേസിൽ, റെയിൽവേ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കോഴിക്കോട് കോടവൂർ സ്വദേശി സിറാജുദ്ദീൻ (38) എന്ന യാത്രക്കാരനിൽ നിന്നു൦ 8.6 കിലോ കഞ്ചാവ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പ്രദേശങ്ങളിൽ ലഹരി വില്പനയുടെ മുഖ്യ കണ്ണിയാണ് ഇയാൾ എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വെളിവായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...