Rajasthan Shocker: മറ്റൊരാളുമായി ബന്ധം; രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി
Rajasthan Crime News: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് ഈ ക്രൂരത കാട്ടിയതെന്നാണ് പോലീസ് പറയുന്നത്
ജയ്പുര്‍: 21 വയസുള്ള ആദിവാസി യുവതിയെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്നയാക്കി നടത്തി. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. യുവതി സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് ഈ ക്രൂരത കാട്ടിയതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തതായിട്ടാണ് റിപ്പോർട്ട്. വീഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. വിവാഹിതയായ യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരത. ഇവർ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. ഇതിൽ രോഷാകുലരായ ഭര്‍ത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ സ്വന്തം ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
Also Read: Surya Gochar 2023: സൂര്യൻ കന്നി രാശിലേക്ക്; സെപ്റ്റംബർ 17 മുതൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!
സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമായി ആറ് പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതാപ്ഗഢ് പോലീസ് സൂപ്രണ്ട് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതാപ്ഗഢ് ജില്ലയില്‍ ഒരു യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ചേര്‍ന്ന് മര്‍ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എ.ഡി.ജി.പിയെ സംഭവ സ്ഥലത്തേക്ക് അയയ്ക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും. ഇത്തരം ക്രമിനലുകള്‍ക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നും കുറ്റവാളികളെ എത്രയുംവേഗം അഴിക്കുള്ളിലാക്കുന്നതിന് അതിവേഗ വിചാരണ അടക്കം ഉറപ്പാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനിടയിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ രംഗത്തെത്തുകയും പാര്‍ട്ടിയിലെ കലഹം തീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പരിഹസിക്കുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...