Rajasthan Rape Case | ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
വീട്ടിലെത്തിയ പെണ്‍കുട്ടി മദ്രസയിലുണ്ടായ സംഭവം രക്ഷിതാക്കളോട് പറയുമ്പോഴാണ് വിവരം പുറത്തറിയുന്നത്.
Jaipur: രാജസ്ഥാനിൽ (Rajasthan) ആറുവയസുകാരിയെ പീഡിപ്പിച്ച (Rape) മദ്രസ അധ്യാപകൻ (Madrasa Tutor) അറസ്റ്റിൽ. കോട്ടയിലാണ് സംഭവം. നാല്‍പ്പത്തിമൂന്നുകാരനായ അബ്ദുള്‍ റഹീം എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ പോക്സോ (POCSO) പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.
നവംബർ 13 ശനിയാഴ്ച മദ്രസ ക്ലാസ് കഴിഞ്ഞിട്ടും ക്ലാസില്‍ തുടരാന്‍ ആറുവയസുകാരിയോട് അബ്ദുള്‍ റഹീം ആവശ്യപ്പെടുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികള്‍ പോയതിന് ശേഷം ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
വീട്ടിലെത്തിയ പെണ്‍കുട്ടി മദ്രസയിലുണ്ടായ സംഭവം രക്ഷിതാക്കളോട് പറയുമ്പോഴാണ് വിവരം പുറത്തറിയുന്നത്.
Also Read: Rape | മലപ്പുറത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
ഞായറാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയുടെ രക്ഷിതാക്കള്‍ മദ്രസ അധ്യാപകനെതിരെ (Madrasa Tutor) ദിഗഡ് പോലീസ് സ്റ്റേഷനില്‍ (Police Station) പരാതി നൽകിയത്. പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അബ്ദുള്‍ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ (POCSO Case) അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...