സ്ത്രീധന തുക നൽകാതിരുന്നതിൽ പ്രകോപിതനായ ഭർത്താവ് തന്റെ ഭാര്യയെ ബന്ധുക്കളെ കൊണ്ട്  കൂട്ട ബലാത്സംഗം ചെയ്യിപ്പിച്ചു. രാജസ്ഥാനിലെ ഭരത്‌പുരിലാണ് 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിന് ഭാര്യയെ പീഡനത്തിനിരയാക്കിയത്. ഇതിനു പുറമെ പീഡന ദൃശ്യങ്ങൾ പകർത്തുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നാണ് യുവതി പരാതി നൽകിയിട്ടുള്ളത്. കൂടാതെ സ്ത്രീധനത്തെ ചൊല്ലി ഭർത്താവും ബന്ധുക്കളും തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും വീട്ടുകാർ പണം തരാത്തതിനാൽ അതിനു തുല്യമായ തുക ചിത്രീകരിച്ച പോൺ വിഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു വീഡിയോ പകർത്തിയതെന്നും യുവതി പരാതിയിൽ കൂട്ടിച്ചേർത്തു. എന്നാൽ ചിത്രീകരിച്ച വിഡിയോ  യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു എന്നതിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലന്ന് കമാൻ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ദൗലത്ത് സാഹു അറിയിച്ചു. 


ഇരുവരും വിവാഹിതരായത് 2019 ൽ ആയിരുന്നു. അന്നുമുതലെ സ്ത്രീധനം ചോദിച്ച് പ്രശ്നങ്ങൾ ആയിരുന്നുവെന്നും പ്രശനം രൂക്ഷമായപ്പോൾ യുവതി തന്റെ വീട്ടിലേക്ക് പോയെങ്കിലും ഭർത്താവ് യുവതിയെ സ്നേഹത്തോടെ തിരിച്ചു വിളിച്ചായിരുന്നു ഈ ക്രൂരമായ ബലാത്സംഗം ചെയ്തതെന്നും പോലീസ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.