മലപ്പുറം: പട്ടാപ്പകൽ മലപ്പുറത്ത് പെൺകുട്ടിക്ക നേരെ ബലാത്സംഗ ശ്രമം. കൊണ്ടോട്ടി കോട്ടുകരയിലാണ് ശ്രമം. ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് അക്രമി കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ(തിങ്കഴാഴ്ച) ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Manjeri medical college hospital)  പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം.


Also Read: Delhi: ഡൽഹിയിൽ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ


നിലവിളിച്ച് കൊണ്ട് ഒാടിയ കുട്ടി സമീപത്തെ വീട്ടിലേക്ക് ഒാടി കയറിയതാണ് രക്ഷയായത്. ഇ സമയം പ്രതി ഒാടിക്കളഞ്ഞു.നാട്ടുകാരും പോലീസും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് മാത്രമാണ് കണ്ടെത്തിയത്.


Also Read: Crime News: ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; ഭാര്യയും സുഹൃത്തുക്കളുമടക്കം 5 പേർ അറസ്റ്റിൽ


സംഭവത്തിൽ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. കൊണ്ടോട്ടി ഡിവൈഎസ്പി പികെ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.