ഗുവാഹാട്ടി: എട്ടാംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ തള്ളിയ കേസിൽ പ്രതി പിടിയിൽ.  അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം  നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി  കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെത്തിയവർ പമ്പ് ജീവനക്കാരെ തല്ലിച്ചതച്ചതായി റിപ്പോർട്ട്


കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ നിന്നും പുറത്തേക്ക് പോയ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. മൊബൈല്‍ ഫോണ്‍ റീചാർജ്ജ് ചെയ്യാനായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പുറത്തു പോയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്തിയില്ല. അതിനെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച ദിഗാരു നദിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.


Also Read: ചൊവ്വയുടെ രാശിമാറ്റം ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം കുറിക്കും, 46 ദിവസം മിന്നിത്തിളങ്ങും!


കുട്ടി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഉടനടി നടപടി വേണമെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സോനാപുര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രതിയായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


കണ്ണൂരിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തു


സഹോദരനെയും സഹോദരന്റെ ഭാര്യയേയും മകനേയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കണ്ണൂർ പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ശ്രീനാരായണയിൽ രഞ്ജിത്തിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഞായറാഴ്ച വൈകിട്ട് ഏഴിനാണ്.   ആക്രമത്തിൽ രഞ്ജിത്തിന്റെ അനുജൻ രജീഷ്, രജീഷിന്റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവർക്ക് പൊള്ളലേറ്റിരുന്നു.


Also Read: ചൊവ്വയുടെ രാശിമാറ്റം ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം കുറിക്കും, 46 ദിവസം മിന്നിത്തിളങ്ങും!


കുടുംബ പ്രശ്‌നമാണ് രഞ്ജിത്തിനെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രഞ്ജിത്ത് വഴക്കു കൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തീ പടർന്നതിനെ തുടർന്ന് രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായ പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ സുബിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


ഇതിനിടയിൽ രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടക്കുകയും ബഹളം കേട്ട്  ഓടിയെത്തിയ പരിസരവാസികൾ വാതിൽ തള്ളിത്തുറന്ന്‌ നോക്കുമ്പോൾ രഞ്ജിത്ത് തൂങ്ങി നിൽക്കുന്നനിലയിലായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിത്തിനെ രക്ഷിക്കാനായില്ല.  മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് ഡൈനിങ് ഹാളിലെ കട്ടിലും കിടക്കയും ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞിരുന്നു.  രഞ്ജിത്തും രജീഷും പരേതനായ തയ്യിൽ നാരായണന്റെയും നളിനിയുടെയും മക്കളാണ്. ഇവർ  ആശാരിപ്പണിക്കാരാണ്. കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു