Rape case: തിരുവനന്തപുരം കിളിമാനൂരിൽ വൃദ്ധയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
Rape case: കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയ ശേഷം വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കിളിമാനൂർ വൃദ്ധയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വൃദ്ധയെ കാറിൽ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ എത്തിച്ച് കാറിനുള്ളിൽ വച്ചാണ് പീഡിപ്പിച്ചത്. പ്രതി പള്ളിക്കൽ കെ.കെ കോണത്ത് വീട്ടിൽ അൽ അമീനെ (43) കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയ ശേഷം വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മുൻപും ചില കേസുകളിൽ പ്രതിയായിരുന്ന അൽ അമീൻ പീഡനത്തിന് ശേഷം വൃദ്ധയെ വീടിന് സമീപമുള്ള റോഡിൽ രാത്രിയോടെ ഇറക്കിവിട്ടശേഷം കടന്നുകളയുകയായിരുന്നു. വൃദ്ധ സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പറാണ് വിവരം പോലീസിനെ അറിയിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ സനോജ് എസ്, എസ്.ഐ വിജിത്ത് കെ.നായർ സി.പി.ഒമാരായ അരുൺ, മഹേഷ് സുനിൽകുമാർ, സി.പി.ഒ രേഖ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാൻ അവസരമൊരുക്കി; ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തിയേഴുകാരിയായ ഭാര്യയെ പീഡിപ്പിക്കാൻ പണം വാങ്ങി അവസരം ഒരുക്കിയെന്ന കേസിൽ പേരാമ്പ്ര വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) അറസ്റ്റിലായത്. തൊട്ടില്‍പ്പാലത്തിന് സമീപമുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വച്ച് രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഭർത്താവ് പണം വാങ്ങി ഇയാളുടെ അടുത്തേക്ക് വാഹനത്തില്‍ എത്തിച്ച് നല്‍കുകയും മറ്റൊരിക്കല്‍ വാടക വീട്ടിലേക്ക് ഇയാളെ കൂട്ടിക്കൊണ്ട് വരികയും ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ഭര്‍ത്താവിനെ പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റ് ചെയ്തു. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
ALSO READ: Murder: എറണാകുളം നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു; പ്രതി പിടിയിൽ
ഓഗസ്റ്റ് 14ന് യുവതിയെ കാണാതായെന്ന് യുവതിയുടെ മാതാവ് പോലീസിൽ പരാതി നൽകി. ഡോക്ടറെ കാണുന്നതിനായി മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്നായിരുന്നു പരാതി. തുടർന്ന് പതിനഞ്ചിന് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു.
മരിക്കണമെന്ന ഉദ്ദേശത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനാല്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. പിന്നീടാണ് 2018-ല്‍ പീഡനത്തിന് ഇരയായ കാര്യം യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...