Shillong: വിവസ്ത്രയാക്കാതെ അടിവസ്ത്രത്തിന് പുറത്ത് കൂടിയുള്ള ലൈംഗികാതിക്രമവും ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരുമെന്ന് മേഘാലയ ഹൈക്കോടതി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബലാത്സംഗത്തിന് വസ്ത്രങ്ങൾ നീക്കം ചെയ്യേണ്ട ആവശ്യമില്ല, ഉദ്ദേശം മാത്രം മതിയെന്ന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് ഡബ്ല്യു ഡീങ്ദോയും ഉൾപ്പെട്ട മേഘാലയ ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. 2006-ൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ചീർഫുൾസൺ സ്നൈതാങ്ങിന്‍റെ ബലാത്സംഗ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതി ഇപ്രകാരം പരാമര്‍ശിച്ചത്. 


തെളിവുകൾ കണ്ടെത്തിയതിന് ശേഷം, അതിജീവിച്ചയാളുടെ സമഗ്രമായ വൈദ്യപരിശോധനയില്‍ പീഡനം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയിരുന്നു.  ഈ വസ്തുതകള്‍  നിരീക്ഷിച്ച കോടതി, താന്‍ കുട്ടിയെ വിവസ്ത്രയാക്കിയിട്ടില്ലെന്ന പ്രതിയുടെ വാദത്തെ എതിര്‍ത്തുകൊണ്ട് അടിവസ്ത്രത്തിന് പുറത്ത് കൂടിയുള്ള ലൈംഗിക അതിക്രമവും ബലാത്സംഗത്തിന്‍റെപരിധിയില്‍ വരുമെന്ന് വിമര്‍ശിക്കുകയായിരുന്നു.  


Also Read:  Actress Attack Case : വധഗൂഢാലോചന കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി


ഈ കേസില്‍  പ്രതിക്ക് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. 2018 ലായിരുന്നു ഇത്.  എന്നാല്‍, കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് പ്രതി  ഹൈക്കോടതിയെ സമീപിക്കുകയും തന്‍റെ വാദം ഉന്നയിക്കുകയുമായിരുന്നു.


Also Read: WCC : "ഇത് ചരിത്ര വിജയം"; ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് ഗീതു മോഹന്‍ദാസ്


എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയതെന്നും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ നല്‍കിയ ശിക്ഷ കുറവല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.