പണംവാങ്ങിട്ട് തോക്ക് നൽകിയില്ല; യുവാവിനെ പഞ്ചായത്തംഗത്തിന്റെ മകനും സുഹൃത്തുക്കളും തല്ലിക്കൊന്നു
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മരിച്ച നന്ദകിഷോറിന്റെ സഹോദരൻ ഋഷി നന്ദൻ ഭൂതവഴി ക്ഷേത്രത്തിലെ പൂജാരിയാണ്. ഋഷി നന്ദൻ പ്രതികളിൽ നിന്ന് തോക്ക് നൽകാമെന്ന് പണം വാങ്ങിയതായി പറയുന്നു. പണത്തിന് ഇടനില നിന്നത് മരിച്ച നന്ദകിഷോറും കണ്ണൂർ സ്വദേശിയായ വിനയനുമാണ്.
പാലക്കാട്: പന്നിയെ വെടിവെയ്ക്കാന്‍ ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം തോക്ക് നൽകാത്തതിന് യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിനെയാണ് പഞ്ചായത്ത് അംഗത്തിന്റെ മകനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
പീടികപറമ്പിൽ നന്ദകിഷോറാണ് (26) മരിച്ചത്. സുഹൃത്തായ വിനയന് ഗുരുതരമായി മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ഭൂതിവഴി പഞ്ചായത്തിലെ ബിജെപി അംഗത്തിന്‍റെ മകനെയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഭൂതുവഴി സ്വദേശികളായ വിപിൻ പ്രസാദ്, മാരി, രാജീവ്, ചെർപ്പുളശ്ശേരി സ്വദേശി നാഫി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
Read Also: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: 5 പേർ കസ്റ്റഡിയിൽ
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മരിച്ച നന്ദകിഷോറിന്റെ സഹോദരൻ ഋഷി നന്ദൻ ഭൂതവഴി ക്ഷേത്രത്തിലെ പൂജാരിയാണ്. ഋഷി നന്ദൻ പ്രതികളിൽ നിന്ന് തോക്ക് നൽകാമെന്ന് പണം വാങ്ങിയതായി പറയുന്നു. പണത്തിന് ഇടനില നിന്നത് മരിച്ച നന്ദകിഷോറും കണ്ണൂർ സ്വദേശിയായ വിനയനുമാണ്.
പന്നിയെ വെടിവയ്ക്കുന്നതിനായി ലൈസൻസുള്ള തോക്ക് നൽകാമെന്നാണ് ഋഷിനന്ദനും നന്ദകിഷോറും പ്രതികൾക്ക് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയത്. എന്നാൽ ഇവർക്ക് തോക്ക് നല്‍കാനായില്ല. ഇതിലുള്ള തർക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്കും മർദ്ദനത്തിലേക്കും നയിച്ചത്. മരിച്ച നന്ദകിഷോറും മർദ്ദനമേറ്റ വിനയനും തോക്കുവില്‍പ്പനയുണ്ടോ എന്നുള്ളതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്.
Read Also: കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം, കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ
രണ്ട് ദിവസമായി വിനയനെ കാണാനില്ലായിരുന്നു. വിനയനെ പ്രതികൾ ഒരാഴ്ചയോളമായി മർദ്ദിച്ചതായാണ് സൂചന. രാത്രി നന്ദ കിഷോറിനെയും തട്ടികൊണ്ട് പോയി. കാവുണ്ടിക്കൽ ഇരട്ടക്കുളത്തുള്ള ഫാം ഹൗസിൽ വെച്ചാണ് നന്ദകിഷോറിനെ മർദ്ദിച്ചത്.
നന്ദകിഷോറിന്റെ ശരീരമാകെ മുറിപ്പാടുകളുണ്ട്. അതിക്രൂരമായ മർദ്ദനത്തന്റെ അടയാളങ്ങളാണുള്ളത്. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ശരീരമാകെ രക്തം കട്ടപിടിച്ച അവസ്ഥയിലുമാണ്. ക്രൂരമായ നീണ്ട മർദ്ദനമേറ്റതായി വ്യക്തമാകുന്ന തരത്തിലാണ് മൃതദേഹമുള്ളത്.
Read Also: Wedding: വിവാഹഘോഷയാത്രയ്ക്കിടെ വരൻ വെടിയുതിർത്തു; സുഹൃത്ത് കൊലപ്പെട്ടു
പ്രതികൾ പുലർച്ചെ നാല് മണിയോടെ നന്ദ കിഷോറിനെ അഗളിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നന്ദകിഷോർ മരിച്ചിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ സ്വദേശി വിനയൻ കോട്ടത്തറ ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...