തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ അഖില്‍ സജീവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.  അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കന്റോണ്‍മെന്റ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായിട്ടാണ് പോലീസ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സി ഐ ടി യു ഓഫീസിൽ 2,20,000; സ്പൈസസ് ബോർഡിലെ ജോലിക്ക് 1,40,000,അഖിൽ സജീവിൻറെ തട്ടിപ്പ് ഇങ്ങനെ


ഇന്ന് റിമാൻഡിൽ കഴിയുന്ന അഡ്വക്കേറ്റ് റഹീസിന്റെ ജാമ്യ അപേക്ഷയും കോടതി പരിഗണിക്കും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായതിനാല്‍ ജാമ്യം വേണമെന്ന ആവശ്യം കൂടി റഹീസ് അപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. പക്ഷെ അഭിഭാഷകന് പ്രത്യേക പരിരക്ഷ ഇല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. മാത്രമല്ല തെളിവ് നശിപ്പിക്കും എന്ന് ചൂണ്ടിക്കാട്ടി ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. നിയമനം സംബന്ധിച്ച് വ്യാജരേഖ തയ്യാറാക്കിയതിനാണ് റഹീസ് അറസ്റ്റിലായത്.


മദ്യപാനത്തിനിടയിൽ തർക്കം; കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു


കരീലക്കുളങ്ങരയിൽ കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു.  മരിച്ചത് ചെങ്ങന്നൂർ ഇലഞ്ഞിമേൽ സ്വദേശി സജീവ് എന്ന ഉണ്ണിയാണ്. ഇയാൾക്ക് 32 വയസ്സായിരുന്നു. മദ്യപാനത്തിനിടയിലെ തർക്കം കയ്യാങ്കളിയിലെത്തി എന്നാണ്  പോലീസ് പറയുന്നത്. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


Also Read; Venus Transit 2023: ശുക്ര സംക്രമണം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!


നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ, അരുൺ ഭവനത്തിൽ അരുൺ, ചെങ്ങന്നൂർ ഇലഞ്ഞിമേൽ മനോജ് ഭവനത്തിൽ മനോജ് എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ ഇവർ തന്നെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.  അപകടം പറ്റി എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എങ്കിലും സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് ഇവരെ തടഞ്ഞു വെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തു വന്നത്‌.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.