തിരുവല്ല: പത്തനംതിട്ടയിലെ തിരുവല്ലയിൽ വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിൽ ബന്ധുക്കളായ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് അറസ്റ്റിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെയായിരുന്നു വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പത്തൊമ്പതുകാരിയുടെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ


നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ ഇടയ്ക്ക് ചെന്നപ്പോൾ അടിയേറ്റ് കൊല്ലപ്പെട്ടത്.  സംഭവം നടന്നത് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു. ഏറെ നാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.  


Also Read: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ പ്രിയരാശിക്കാർ!


കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമാകുകയും ഒടുവിൽ വാക്കുതർക്കം സംഘർഷത്തിലേക്ക് കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ എത്തിയ രാധയ്ക്ക് തലയ്ക്കടിയേൽക്കുകയുമായിരുന്നു. ഇരുകൂട്ടരേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിനായിരുന്നു ഗുരുതര പരിക്കേറ്റത്.  ഇതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് രാധയെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും  ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിറ്റോടെ രാധ മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ  പോലീസ് രണ്ടു പ്രതികളെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.