കണ്ണൂർ: കണ്ണൂരിൽ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു. പരത്തനാല്‍ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ പയ്യാവൂരില്‍ നായാട്ടിനുപോയപ്പോഴാണ് വെടിയേറ്റ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാഞ്ഞിരക്കൊല്ലി ശശിപ്പാറയുടെ മുകളില്‍ ഏലപ്പാറയിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് സംഭവം ഉണ്ടായത്. ഈ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ വലിയ നാശമാണ് സൃഷ്ടിക്കുന്നത്. ആനകള്‍ ഉള്‍പ്പെടുന്ന വന്യമൃഗങ്ങളും നിരവധിയുണ്ട്.


 ALSO READ: Crime News: പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങൾ കണ്ടെത്തി


കാട്ടുപന്നി ശല്യം രൂക്ഷമായ മലയോര മേഖലയിൽ നായാട്ടു സംഘങ്ങളും സജീവമാണ്. രജീഷ് അമ്പാട്ട്, നാരായണന്‍ എന്നിവര്‍ക്കൊപ്പമാണ് ബെന്നി നായാട്ടിന് പോയത്. തോക്ക് പാറയുടെ മേല്‍ വച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഇവര്‍ രണ്ടുപേരും നിലവില്‍ പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലാണുള്ളത്. സംഭവസ്ഥലത്ത് നിന്ന് നാടന്‍ തോക്കിന്റെ തിര പോലീസ് കണ്ടെടുത്തിട്ടുണ്ട്.


ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കള്‍. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.