മലയിൻകീഴ് : മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അന്തിയൂർകോണം എന്ന സ്ഥലത്ത്, ഗോപകുമാർ എന്നയാൾ നടത്തവരുന്ന വീടിനോട് ചേർന്നുള്ള മുറുക്കാൻ കടയിൽ നിന്ന് ഈ മാസം 9-ാം തീയതി 98000 രൂപ മോഷണം ചെയ്തെടുത്ത കേസിലെ പ്രതിയെ മലയിൻകീഴ് പോലീസ് അറസ്റ് ചെയ്തു.  സമീപത്തുള്ള സിസിടിവികളും കളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സമീപത്ത് വാടകക്ക് താമസിക്കുന്ന വട്ടപ്പാറ സ്വദ്ദേശി അജിത്താണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.


തുടർന്ന് പ്രതിക്കായി തിരച്ചിൽ നടത്തി വരവെ  തിരുവനന്തപുരം സിറ്റിയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വഞ്ചിയൂർ പോലീസിൻ്റെ സഹായത്തോടെയാണ് കസ്റ്റഡിയിൽ എടുത്തത്. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശ പ്രകാരം മലയിൻകീഴ് എസ്എച്ച്ഒ നിസ്സാമുദ്ദീൻ്റെ നേതൃത്തത്തിൽ മലയിൻകീഴ് എസ്ഐ ശ്രീ.രാഹുൽ പിആർ, നജീബ് , സിപിഒ സുനിൽ, നിധീഷ്, സിപിഒവിപിൻ, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും മലയിൻകീഴ് പോലീസ് അറിയിച്ചു.