പാലക്കാട്: മമ്പറത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ (RSS Worker) മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ ആറ് വെട്ടാണേറ്റിരുന്നത്. ശരീരത്തിലാകെ മുപ്പതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്നും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം (Political murder) നടന്നത്. എലപ്പുള്ള സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സഞ്ജിത്തും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും SDPI ആണ് കൊലപാതകത്തിന് പിന്നിലെന്നും ബിജെപി പാലക്കാട് ജില്ലാ നേതൃത്വം അറിയിച്ചു. സംഭവം ആസൂത്രിതമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം ഹരിദാസ് പറഞ്ഞു.


ALSO READ: Palakkad Political Murder : പാലക്കാട് RSS പ്രവർത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു


അതേസമയം എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായുള്ള സിപിഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


പാലക്കാട്ടെ കൊലപാതകം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വര്‍ഗീയമായി കേരളത്തെ വേര്‍തിരിക്കുന്നതിന് വേണ്ടിയാണിത്. ഒരു കാരണവശാലും ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.


ALSO READ: Palakkad Political Murder : പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴയിൽ ഹർത്താൽ


സഞ്ജിത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. എട്ട് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. അക്രമിസംഘത്തിന്റെ കാര്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.