ന്യൂഡല്‍ഹി: ഡൽഹിയിൽ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിയ്ക്ക് പീഡനം. ബസിനുള്ളിൽ വച്ച് സീനിയര്‍ വിദ്യാര്‍ഥിയാണ് 6 വയസുകാരിയെ ലൈംഗിക പീഡനത്തിരയാക്കിയതെന്നാണ് പരാതി. രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നായിരുന്നു സംഭവ. ബേഗംപുരിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. ഇതേ സ്കൂളിലെ സീനിയർ വിദ്യാർത്ഥിയാണ് കുട്ടിയെ ആക്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌കൂളില്‍ നിന്ന് കുട്ടി തിരിച്ചെത്തിയപ്പോൾ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് കാര്യമന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ ബസില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി തുറന്നു പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.


Also Read: വീട്ടുമുറ്റത്ത് പൂക്കളമിടുന്നതിനിടെ നാലരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മാവേലിക്കരയിൽ യുപി സ്വദേശി പിടിയിൽ


സംഭവത്തിൽ കേസെടുത്ത പോലീസ് സീനിയർ വിദ്യാര്‍ഥിയെ പിടികൂടി. പോക്‌സോ ഉള്‍പ്പടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഡൽഹി വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.


Delhi Horror: ഡൽഹിയിൽ 85 കാരിയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ


ന്യൂഡല്‍ഹി: വയോധികയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയിൽ.  ഡല്‍ഹി നേതാജി സുഭാഷ് പ്ലേസില്‍ 85 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഇരുപത്തിയെട്ടുകാരനായ ആകാശിനെയാണ് പോലീസ് പിടികൂടിയത്.


സംഭവം നടന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ്.  പുലർച്ചെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന 85 കാരിക്ക് നേരേയാണ്  അതിക്രമമുണ്ടായത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.  വയോധികയുടെ ചൈതുണ്ടുകൾ പ്രതി ബ്ലേഡ് കൊണ്ട് മുറിച്ചെടുക്കുകയും സ്വകാര്യ ഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന്‍ അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  ആ അമ്മയുടെ കണ്ണുനീർ തോരുന്നില്ലെന്നും നമ്മുടെ സംവിധാനം മൊത്തത്തില്‍ പരാജയപ്പെട്ടെന്നുമാണ് വയോധികയെ സന്ദര്‍ശിച്ചശേഷം സ്വാതി മലിവാള്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്.  മാത്രമല്ല ഇവിടെ ആരും സുരക്ഷിതരല്ലെന്നും ഇന്ന് ഈ അമ്മയാണെങ്കില്‍ നാളെ ഞാനോ നിങ്ങളോ ആകുമെന്നും അവര്‍ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.