Aswathy Babu Case: വീടുകയറി ആക്രമണം, സീരിയൽ നടിയും ഭർത്താവും അറസ്റ്റിൽ
നേരത്തെ ലഹരി മരുന്ന് കേസിലും അശ്വതി അറസ്റ്റിലായിരുന്നു ഇതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം
കൊച്ചി: സാമ്പത്തി ഇടപാടുമായുണ്ടായ തർക്കത്തെ തുടർന്ന് നായരമ്പലം സ്വദേശിയെ വീട് കയറി ആക്രമിച്ച സീരിയൽ നടിയും ഭർത്താവും അറസ്റ്റിൽ. നടി അശ്വതി ബാബു ഭർത്താവ് നൗഫൽ എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ചെന്നാണ് പരാതി. ലഹരി മരുന്ന് കേസിലും നേരത്തെ ഇരുവരും അറസ്റ്റിലായിരുന്നു.അശ്വതിയെയും സുഹൃത്ത് ബിനോയിയെയും 2018 ഡിസംബറിലാണ് എംഡിഎംഎയുമായി തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...