തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ
രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏതാണ്ട് ഏഴര മണിവരെ നീണ്ടു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ ഏഴ് സ്വകാര്യ ബസുകളും പോലീസിടപെട്ട് പിടിച്ചിടുകയായിരുന്നു.
തൃശൂർ: തൃശൂർ ടൌണിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് ബസോടിച്ച സ്വകാര്യ ബസ് ജീവനക്കാരായ ഏഴ് ഡ്രൈവർമാരേയും 5 കണ്ടക്ടർമാരേയും കസ്റ്റഡിയിലെടുത്തു. എല്ലാവരേയും കസ്റ്റഡിയിലെടുത്ത പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ തൃശൂർ ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാരേയും കണ്ടക്‌ടർമാരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏതാണ്ട് ഏഴര മണിവരെ നീണ്ടു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ ഏഴ് സ്വകാര്യ ബസുകളും പോലീസിടപെട്ട് പിടിച്ചിടുകയായിരുന്നു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ബീച്ചിലെ സംഘർഷം: ഒരാൾ അറസ്റ്റിൽ; അൻപതോളം പേർക്കെതിരെ കേസ്
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. പോലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. മാത്രമല്ല സംഗീത പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്നും കാർണിവലിന്‍റെ ഭാഗമായി സ്റ്റാളുകൾ നടത്താനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 70 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ജെഡിടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ടിക്കറ്റ് വധു നടത്തിയ പരിപാടി കാണാൻ നിരവധി പേരാണ് എത്തിയത്. തിരക്ക് കൂടിയതിനാൽ സംഘാടകർ ടിക്കറ്റ് വിൽപ്പന നിർത്തിവച്ചിരുന്നു ഇതിൽ പ്രകോപിതരായ ആളുകൾ സംഘാടകരുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ പോലീസെത്തി സംഗീത പരിപാടി നിർത്തിവയ്പ്പിച്ചു. ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പ്രശ്നമുണ്ടാകാൻ കാരണമെന്നാണ് സംഘാടകർ പറഞ്ഞത്. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കള്‍ പ്രകോപിതരായതാണ് പോലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...