Sexual assault case: പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ
Hostel warden arrested: ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58) ആണ് അറസ്റ്റിലായത്.
ഇടുക്കി: പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി 14 വയസ്സുകാരനെ ഹോസ്റ്റൽ പരിസരം ശുചീകരിക്കുന്നതിന് വിളിച്ചുവരുത്തി. ശുചീകരണത്തിന് വന്ന മറ്റ് ആളുകൾ പോയതിനുശേഷം കുട്ടിയെ സമീപത്തെ കാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
എന്നാൽ കുട്ടി മാനസിക ബുദ്ധിമുട്ടിനാൽ വിവരം പുറത്ത് പറഞ്ഞില്ല. ഇക്കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിൽ ക്ലാസുകൾ നയിച്ച അധ്യാപകർ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു.
ഇതോടെയാണ് കുട്ടി അമ്മയോട് വിവരം അറിയിച്ചത്. തുടർന്ന് മാതാവ് അടിമാലി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...