യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ജാമ്യം നേടിയ സവാദ് ജയിലിന് പുറത്തേക്ക്
യുവതി പ്രശ്നമുണ്ടാക്കിയതോടെ ബസിൽ നിന്നിറങ്ങിയോടിയ സവാദിനെ കണ്ടക്ടറിന്റെ ഇടപെടലിൽ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ സവാദിന് ജാമ്യം. എറണാകുളം അഡി. സെഷൻസ് കോടതിയാണ് സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സവാദ് ഉടൻ പുറത്തിറങ്ങും തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസില്‍ വച്ചാണ് സവാദ് യാത്രക്കാരിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതെന്നായിരുന്നു പരാതി. യുവതി പ്രശ്നമുണ്ടാക്കിയതോടെ ബസിൽ നിന്നിറങ്ങിയോടിയ സവാദിനെ കണ്ടക്ടറിന്റെ ഇടപെടലിൽ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവം വിവരിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.
ജയിലിന് പുറത്തിറങ്ങുന്ന സവാദിന് സ്വീകരണം ഒരുക്കാൻ എല്ലാവരും എത്തണമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീകൾക്കു ഉൾപ്പെടെ സവാദ് നിരപരാധിയാണെന്ന് മനസ്സിലായി എന്നും ഇനി കേരളത്തിലെ ഒരു പുരുഷനും ഈ അവസ്ഥ ഉണ്ടാകരുത്. കേരളത്തിൽ ഉള്ളവർക്ക് വിവരവും വിദ്യാഭ്യാസവും കൂടിപ്പോയതു കൊണ്ടാണ് ഇത്രയേറെ ഹണിട്രാപ്പുകൾ ഉണ്ടാകുന്നത്. ഒരു പെണ്ണിന്റെ മാനത്തിന് പെണ്ണ് തന്നെ വില നിശ്ചയിച്ചാൽ ഇത്രയും മോശം വിഡിയോ ഉണ്ടാകില്ലെന്നും അജിത് കുമാർ പറഞ്ഞു.
സവാദിനെതിരെ പരാതി നൽകിയ നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും അജിത് കുമാർ സംസാരിച്ചു. ഒരു ഇരയെ തേടി ആ പെൺകുട്ടി ഒരുപാട് നാൾ അലഞ്ഞെന്നും അങ്ങനെയാണ് സവാദ് പെട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു മസ്താനിയിലും സവാദിലുമായി തീരണമെന്നും മസ്താനിമാർ ഇനി ഹണിട്രാപ്പുമായി വരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകളെ ശിക്ഷിക്കാൻ ഇവിടെ നിയമം ഒന്നുമില്ല. ഈ വിഷയത്തിൽ അഡ്വ. ആളൂരുമായി സംസാരിച്ച് കേസിന്റെ തുടർനടപടികളിലേക്ക് പോകും. സവാദോ സവാദിന്റെ കുടുംബമോ കേസിൽ നിന്ന് പിന്മാറണമെന്ന് പറയുന്നതു വരെ കേസിൽ ഇടപെടും എന്നും അജിത് കുമാർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...